---
title: "പള്ളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദ്ദനം ; പ്രതിയായ തൂണേരി സ്വദേശി അറസ്റ്റിൽ"
english_title: "Bar employee brutally beaten up in Pallur; Accused from Thuneri arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156544/Bar employee brutally beaten up in Pallur; Accused from Thuneri arrested"
published_at: "2023-10-24T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537be093bc18_IMG-20231024-WA0097.jpg"
keywords: []
---

# പള്ളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദ്ദനം ; പ്രതിയായ തൂണേരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** പള്ളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദ്ദനം ; പ്രതിയായ തൂണേരി സ്വദേശി അറസ്റ്റിൽ

## Article Content

പള്ളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദ്ദനം ; പ്രതിയായ തൂണേരി സ്വദേശി അറസ്റ്റിൽ

പളളൂരിൽ ബാർ ജീവനക്കാരന് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ തൂണേരി സ്വദേശിയെ അറസ്റ്റ് ചെയ്തു. ചൊക്ലിയിലെ വെങ്കിടേശ്വര ബാറിലെ മാനേജർ കോടിയേരി ഈങ്ങയിൽ പീടികയിൽ ഗീതി ഭവനിൽ ദേവസി പൗലോസിനാണ് മർദ്ദനമേറ്റത്.

പ്രതിയായ തൂണേരി, മുടവന്തേരി മൂർക്കോത്ത് വീട്ടിൽ ജയേഷിനെ (39) പള്ളൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് 5 ഓടെയായിരുന്നു സംഭവം.

ബാറിന് പുറത്തെ പാർക്കിങ്ങിലൂടെ നടന്നു വരികയായിരുന്ന ദേവസിയുമായി വാക്ക് തർക്കമുണ്ടാക്കിയ ശേഷം ജയേഷ് മർദ്ദിക്കുകയും തുടർന്ന് സമീപത്തെ കുഴിയിൽ തള്ളിയിടുകയുമായിരുന്നുവെന്നാണ് പരാതി. ഹെൽമെറ്റ് ധരിച്ചതിനാൽ തലക്ക് പരിക്കേറ്റില്ല.

കഴുത്തിന് പരിക്കേറ്റ ദേവസി പൗലോസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. പ്രതിയെ മാഹി കോടതി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156544/Bar employee brutally beaten up in Pallur; Accused from Thuneri arrested)